Vision 2031

വിഷൻ 2031: വികസിത പാലാ, ഐശ്വര്യപൂർണ്ണമായ മണ്ഡലം

പാലാ നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതിയും ജനങ്ങളുടെ ജീവിതനിലവാരവും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ദീർഘകാല പദ്ധതിയാണ് 'വിഷൻ 2031'. അടുത്ത ദശകത്തിനുള്ളിൽ പാലായെ കേരളത്തിലെ ഏറ്റവും മികച്ച മാതൃകാ മണ്ഡലമാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.

പ്രധാന ലക്ഷ്യങ്ങൾ:

  • അടിസ്ഥാന സൗകര്യ വികസനം: കടവുപുഴ പാലം പുനർനിർമ്മാണം, അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ്, പ്രധാന ജംഗ്ഷനുകളുടെ നവീകരണം എന്നിവയിലൂടെ ഗതാഗതക്കുരുക്കില്ലാത്ത പാലാ യാഥാർത്ഥ്യമാക്കും. കൂടാതെ, പ്രധാന ഗ്രാമീണ റോഡുകൾ PWD നിലവാരത്തിലേക്ക് ഉയർത്തും.

  • കാർഷിക-വ്യാവസായിക മുന്നേറ്റം: കർഷകർക്കായി ഫുഡ് പാർക്ക്, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കും. പാലായിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ നേരിട്ട് കൊച്ചി വിമാനത്താവളത്തിലേക്കും തുറമുഖത്തേക്കും എത്തിക്കാൻ പുതിയ റൂട്ടുകൾ വികസിപ്പിക്കും.

  • വിനോദസഞ്ചാര വിപ്ലവം: ഇലവീഴാപൂഞ്ചിറ, വാഗമൺ, ഇല്ലിക്കക്കല്ല് എന്നിവയെ ബന്ധിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം സർക്യൂട്ട് ഒരുക്കും. തീർത്ഥാടന ടൂറിസത്തിന് പുതിയ ഉണർവ് നൽകുന്നതിനായി 'പിൽഗ്രിം ടൂറിസം സർക്യൂട്ട്' സ്ഥാപിക്കും.

  • ആരോഗ്യവും വിദ്യാഭ്യാസവും: പാലാ ജനറൽ ആശുപത്രിയിൽ ആധുനിക കാത്ത് ലാബ് സൗകര്യവും ആയുർവേദ ആശുപത്രിയിൽ സ്പോർട്സ് ആയുർവേദ യൂണിറ്റും ആരംഭിക്കും. യുവാക്കൾക്കായി സ്പോർട്സ് അക്കാദമിയും അന്താരാഷ്ട്ര നിലവാരമുള്ള എഡ്യൂക്കേഷൻ കോംപ്ലക്സും വിഭാവനം ചെയ്യുന്നു.

  • തൊഴിൽ ഉറപ്പ്: 'ലേബർ ബാങ്ക്' വഴിയും പുതിയ സ്കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ വഴിയും യുവാക്കൾക്ക് പ്രാദേശികമായി തന്നെ തൊഴിൽ ഉറപ്പാക്കും.

  • പ്രകൃതി സംരക്ഷണം: മീനച്ചിലാറിന്റെ തീരം സംരക്ഷിച്ചും കനാൽ ശൃംഖലകൾ പുനരുജ്ജീവിപ്പിച്ചും കൃഷിക്കും കുടിവെള്ളത്തിനുമുള്ള തടസ്സങ്ങൾ നീക്കും.

  1. അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് – പാലാ മുനിസിപ്പാലിറ്റിയെയും മുത്തോലി ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതും, അരുണാപുരം മുതൽ പ്ലാശനാൽ വരെ വാട്ടർ ലെവൽ ഉയർത്തുന്നതുമായ പദ്ധതി.

    • Arunapuram Regulator-cum-Bridge: A project to connect Pala Municipality and Mutholy Grama Panchayat, which will also raise the water level from Arunapuram to Plassanal.

  2. 2021 ൽ തകർന്ന കടവുപുഴ പാലം പുനർനിർമ്മിക്കും.

    • The Kadavupuzha Bridge, which was destroyed in 2021, will be reconstructed.

  3. ഇല്ലിക്കക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, വാഗമൺ എന്നിവടെ ബന്ധിപ്പിച്ച് അന്താരാഷ്ട്രനിലവാരമുള്ള റോഡ് ശൃംഖല നിർമ്മിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങൾ ടൂറിസം മാപ്പ് ഓഫ് ഇൻഡ്യയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്രനിലവാരത്തിൽ വികസിപ്പിക്കും. കേരളത്തിലെ ആദ്യ ഫിലിംസിറ്റിയും പഞ്ചനക്ഷത്രഹോട്ടലും യാത്രിനിവാസ് മാതൃകയിലുള്ള താമസസൗകര്യവും ഒരുക്കും.

    • An international standard road network will be built connecting Illikkal Kallu, Elaveezhapoonchira, and Vagamon. These tourist spots will be included in the Tourism Map of India and developed to international standards. Facilities will include Kerala's first Film City, a five-star hotel, and 'Yatri Niwas' style accommodations.

  4. ഏഴ് കിലോവാട്ടിന്റെ മാർമല ജലവൈദ്യുത പദ്ധതി.

    • A 7 kW Marmala Hydroelectric Project.

  5. ഗ്രീൻ ടൂറിസം പദ്ധതി – അമിനിറ്റി സെന്റർ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററാക്കി മാറ്റും. തോണിക്കടവ് ഭാഗത്തേക്ക് മീനച്ചിലാറിന് കുറുകെ തൂക്കുപാലം നിർമ്മിക്കും.

    • Green Tourism Project: The Amenity Center will be converted into a Tourist Information Center. A suspension bridge will be built across the Meenachil River towards the Thonikkadavu area.

  6. ഉരുൾപൊട്ടലിൽ തകർന്ന ഇലവുകൽപാറ - ഇടത്തിക്കൽപാറ - ചൊവ്വൂർ നരിമറ്റം റോഡ് നിർമ്മാണം പുതിയ ഗ്രേഡിയന്റിൽ നിർമ്മാണം പൂർത്തീകരിക്കും.

    • The construction of the Ilavukalpara - Edathikkalpara - Chowvoor Narimattom road, which was destroyed by landslides, will be completed using a new gradient.

  7. പാലാ ജനറൽ ഹോസ്പിറ്റൽ ബൈപ്പാസ് ലിങ്ക് റോഡ് വീതി കൂട്ടി പുനർ നിർമ്മിക്കും.

    • The Pala General Hospital Bypass Link Road will be widened and reconstructed.

  8. മീനച്ചിൽ റിവർവാലി പ്രൊജക്ട് – വിദഗ്ധരുമായി ചർച്ച ചെയ്ത് ഉചിതമായ മാറ്റങ്ങളോടെ നടപ്പാക്കും.

    • Meenachil River Valley Project: This will be implemented with appropriate changes after consulting with experts.

  • 9. ഫുഡ്പാർക്കും കോൾഡ് സ്റ്റോറേജും: ഫുഡ്പാർക്കും കോൾഡ് സ്റ്റോറേജും യാഥാർത്ഥ്യമാക്കി കർഷകർക്ക് ആശ്വാസമേകും. ഇതുവഴി ധാരാളം തൊഴിലവസരങ്ങൾ.

    • Food Park & Cold Storage: Realizing a food park and cold storage facility to benefit farmers, creating numerous job opportunities.

  • 10. അമ്പാറ കേറ്ററിംഗ് കോളേജ്: അമ്പാറ കേറ്ററിംഗ് കോളേജ് 5 വർഷത്തിനുള്ളിൽ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കും.

    • Ambara Catering College: Making the college fully operational within 5 years.

  • 11. ഭൂപരിഷ്കരണ നിയമഭേദഗതി: തോട്ടം പുരയിടം വിഷയം - കൂടുതൽ ഭൂമി ഗാർഹിക വ്യാവസായിക ആവശ്യങ്ങൾക്ക് ലഭ്യമാക്കാൻ കഴിയുന്നവിധം ഭൂപരിഷ്കരണ നിയമഭേദഗതി.

    • Land Reform Amendment: Amending land reform laws to make more land available for domestic and industrial purposes.

  • 12. ബൈപ്പാസ് സമാന്തര റോഡ്: സാന്തോം കോംപ്ലക്സ് മുതൽ ബൈപ്പാസിലെ ആർ.വി. ജംഗ്ഷൻ വരെ സമാന്തര റോഡ് നിർമ്മിക്കും.

    • Parallel Bypass Road: Constructing a parallel road from Santom Complex to R.V. Junction on the bypass.

  • 13. ഗ്രാമീണ റോഡുകൾ: പാലാ നിയോജകമണ്ഡലത്തിലെ 10% ഗ്രാമീണ റോഡുകൾ പൊതുമരാമത്ത് റോഡുകളായി ഏറ്റെടുക്കും.

    • Rural Roads: Taking over 10% of rural roads in the constituency as PWD roads.

  • 14. മീനച്ചിലാറിന്റെ തീരം സംരക്ഷണം: വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും വേനൽക്കാലത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും കേന്ദ്രഫണ്ടുകൾ ഉൾപ്പെടെ ലഭ്യമാക്കി മീനച്ചിലാറിന്റെ തീരം സംരക്ഷിക്കും.

    • Meenachil River Protection: Protecting riverbanks using central funds to control floods and ensure summer water availability.

  • 15. കനാൽ ശൃംഖല: കർഷകരെ സഹായിക്കുന്നതിനായി പാലാ മണ്ഡലത്തിൽ ഒരു കനാൽ ശൃംഖല ആവിഷ്കരിക്കും.

    • Canal Network: Designing a canal network to assist farmers in the Pala constituency.

  • 16. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം: കടപ്പാട്ടൂർ, കുറിഞ്ഞി കുമ്പൻ മല, അയ്യമ്പാറ, മാർമല ഉൾപ്പെടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കും.

    • Tourism Development: Developing major tourist spots like Kattadi, Kurinji Kumban Mala, Ayyambara, and Marmala.

  • 17. ഓപ്പൺ സ്റ്റേജും ഗ്രൗണ്ടും: ഗതാഗത തടസ്സം ഒഴിവാക്കി പൊതുയോഗങ്ങൾ ഉൾപ്പെടെ നടത്തുന്നതിന് പാലാ ടൗണിൽ ഓപ്പൺ സ്റ്റേജും ഗ്രൗണ്ടും നിർമ്മിക്കും.

    • Open Stage & Ground: Building an open stage and ground in Pala town for public meetings to avoid traffic congestion.

  • 18. പൈതൃകവും ഗവേഷണ കേന്ദ്രങ്ങളും: പാലായുടെ സമൃദ്ധമായ പൈതൃകവും രാഷ്ട്രീയ-സാഹിത്യ-ആത്മീയരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ സേവനങ്ങൾ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള പഠന-ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കും. ഇവരുടെ സ്മരണ നിലനിർത്താൻ വിവിധ സ്ഥാപനങ്ങളും റോഡുകളും ഇവരുടെ പേരിൽ നാമകരണം ചെയ്യും.

    • Heritage & Research Centers: Establishing research centers to honor Pala's heritage and great personalities. Naming roads and institutions after them to keep their memories alive.

  • 19. വിനോദോപാധികൾ: പാലാ നിയോജകമണ്ഡലത്തിൽ സായാഹ്നങ്ങൾ ചിലവഴിക്കുന്നതിന് മ്യൂസിക്കൽ വാക് വേ, കുട്ടികളുടെ പാർക്ക് ഉൾപ്പെടെ വിനോദോപാധികൾ നിർമ്മിക്കും.

    • Recreational Facilities: Constructing a musical walkway and children's park for evening leisure.

  • 20. എഡ്യൂക്കേഷൻ കോംപ്ലക്സ്: വിദ്യാഭ്യാസ-സ്പോർട്സ് രംഗങ്ങളിൽ മികവ് പുലർത്തുന്ന പാലായിൽ എഡ്യൂക്കേഷൻ കോംപ്ലക്സ്, സ്പോർട്സ് അക്കാദമി എന്നിവ ആരംഭിക്കും.

    • Education & Sports Complex: Starting an Education Complex and Sports Academy to promote excellence.

  • 21. മലയോര ഗതാഗത വികസനം: പാലായിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ വാഗമണ്ണുമായും എറണാകുളമായും എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിന് മലയോര പിന്നാക്ക മേഖലയിലെ ഗതാഗത സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ.

    • Hill Area Transport: Special focus on transport development in backward hill areas to link tourism spots with Vagamon and Ernakulam.

  • 22. പുതിയ മേജർ റോഡ്: സുഗന്ധവ്യഞ്ജനങ്ങളുടെയും നാണ്യവിളകളുടെയും നാടായ പാലായിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ കൊച്ചിൻ കണ്ടെയ്നർ ടെർമിനൽ, നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവിടങ്ങളിൽ എത്തിച്ച് കയറ്റുമതി ചെയ്യുന്നതിന് പിരവം റോഡ്, റെയിൽവേ സ്റ്റേഷനുമായി കൂടി ബന്ധപ്പെടുത്തി ഒരു പുതിയ മേജർ റോഡ് നിർമ്മിക്കുന്നതിന്റെ സാധ്യതകൾ പഠിക്കും.

    • New Trade Route: Studying the feasibility of a major road connecting Pala to Kochi Airport and the container terminal via Piravom Road for easier export.

  • 23. പിൽഗ്രിം ടൂറിസം സർക്യൂട്ട്: രാമപുരത്തെ നാലമ്പലങ്ങൾ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം, ധന്യൻ കടളിക്കാട്ടിലച്ചന്റെ കബറിടം, ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രം, ഇടപ്പാടി ആനന്ദാശ്രമം ക്ഷേത്രം ഇവയും സമീപപ്രദേശങ്ങളിലെ തീർത്ഥാടനകേന്ദ്രങ്ങളെയും കൂടി ഉൾപ്പെടുത്തി ഒരു പിൽഗ്രിം ടൂറിസ്റ്റ് സർക്യൂട്ട് രൂപീകരിക്കും.

    • Pilgrim Tourism Circuit: Creating a circuit connecting major religious sites like Ramapuram Nalambalams, St. Alphonsa Shrine, and others.

  • 24. നൈപുണ്യ വികസന കേന്ദ്രം: വിദ്യാഭ്യാസ തലസ്ഥാനമായ പാലായിൽ ഒരു പുതിയ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ച് യുവാക്കൾക്ക് തൊഴിൽ പരിശീലനം ഉറപ്പാക്കും.

    • Skill Development Center: Establishing a training center to ensure job skills for the youth.

  • 25. ലേബർ ബാങ്ക്: യുവജനങ്ങളെ ചേർത്ത് ലേബർ ബാങ്ക് രൂപീകരിച്ച് തൊഴിൽദാതാക്കളുമായി ബന്ധപ്പെട്ട് അവർക്ക് തൊഴിലഭ്യത ഉറപ്പുവരുത്തും.

    • Labor Bank: Forming a 'Labor Bank' to connect young workers with potential employers.

  • 26. സഹകരണ മേഖല: സഹകരണ മേഖലയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുത്ത് ശക്തിപ്പെടുത്തും.

    • Cooperative Sector: Rebuilding and strengthening trust in the cooperative sector.

  • 27. കുടിവെള്ള പദ്ധതി: മലങ്കര കുടിവെള്ള പദ്ധതിക്ക് അധിക ജലലഭ്യത ഉറപ്പാക്കുന്നതിന് മീനച്ചിലാറും പാതമ്പുഴത്തോടും സന്ധിക്കുന്ന ഇടത്ത് ജലസ്രോതസ്സ് കണ്ടെത്തും.

    • Drinking Water Project: Finding new water sources to augment the Malankara drinking water project.

  • 28. ജംഗ്ഷൻ വികസനം: പനയ്ക്കപ്പാലം, അരുണാപുരം, പിഴക്, കൊഴുവനാൽ ടൗൺ, സിവിൽ സ്റ്റേഷൻ, മുത്തോലി, കുറുവനാൽ ജംഗ്ഷനുകൾ വികസിപ്പിക്കും.

    • Junction Development: Developing key junctions across the constituency.

  • 29. പാലാ ജനറൽ ആശുപത്രി: പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ.

    • Pala General Hospital: Adding facilities like a Cath Lab.

  • 30. ആയുർവേദ ആശുപത്രി: പാലാ ആയുർവേദ ആശുപത്രി വികസനവും സ്പോർട്സ് ആയുർവേദ യൂണിറ്റും.

    • Ayurveda Hospital: Developing the hospital and starting a Sports Ayurveda Unit.

  • 31. വയോജന വിശ്രമകേന്ദ്രങ്ങൾ: ടൗണിലെത്തുന്ന വയോജനങ്ങൾക്കായി വിശ്രമകേന്ദ്രങ്ങൾ.

    • Senior Citizen Centers: Establishing rest centers for the elderly in town.