മാണി സി കാപ്പനോടുള്ള ചോദ്യങ്ങൾ

മറുപടി: പാലാ പട്ടണത്തിൽ ഓളം പാലം മുതൽ കൊട്ടാരമറ്റം വരെ ഒതുങ്ങിയിരുന്ന വികസനം മലയോര പിന്നാക്കഗ്രാമപ്രദേശങ്ങളിലെത്തിച്ചതിന്റെ കൃത്യമായ കണക്കുപുസ്തകം ഈ വികസനരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 244.15 കോടിയിൽപ്പരം രൂപയുടെ വികസനം, കഴിഞ്ഞ ആറരവർഷംകൊണ്ട് മണ്ഡലത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്.

ചോദ്യം: അങ്ങയുടെ കാലഘട്ടത്തിൽ മണ്ഡലത്തിൽ വികസനമുരടിപ്പ് ആണെന്ന് ആക്ഷേപമുണ്ടല്ലോ?
ചോദ്യം: നിയമസഭയിൽ ഹാജരാകാറില്ല എന്ന ആക്ഷേപമുണ്ടല്ലോ?

മറുപടി: അഴിമതിയോ മറ്റ് ആരോപണങ്ങളോ നാളിതുവരെ പറയാനില്ലാത്തതുകൊണ്ടാണ് ഈ ആക്ഷേപം. സ്വതന്ത്ര എം.എൽ.എ.യായ എനിക്ക് ലഭിക്കുന്ന സമയത്ത് പൊതുവിഷയങ്ങളും മണ്ഡലത്തിലെ വികസന ആവശ്യങ്ങളും സഭയിൽ അവതരിപ്പിക്കുന്നത് നിയമസഭാരേഖകൾ പരിശോധിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. റബ്ബറിന്റെ വിലയിടിവ്, പാലായിൽ മുടങ്ങിക്കിടക്കുന്ന വിവിധ പദ്ധതികളുടെ പൂർത്തീകരണം, കടവുപുഴപ്പാലം പുനർനിർമ്മാണം, ടൂറിസം സംബന്ധിച്ച കാര്യങ്ങൾ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.

മറുപടി: എം.എൽ.എ. ആയതിനുശേഷം അവതരിപ്പിക്കപ്പെട്ട 6 ബഡ്ജറ്റ് പ്രസംഗങ്ങളിൽ ഒന്നിൽ ഇല്ലായിരുന്നു. മണ്ഡലത്തിലെ പ്രശസ്തമായ രാമപുരം കോളേജിൽ ബഹു. ബംഗാൾ ഗവർണ്ണറോടൊപ്പം മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ അധ്യക്ഷനായ താൻ പങ്കെടുക്കാതിരിക്കുന്നത് ശരിയല്ലെന്നുള്ള ഉത്തമബോധ്യത്തിൽ അവധി ആയിരുന്നതിനാലാണ് ആ ദിവസം ഹാജർ ആകാതിരുന്നത്. നിയമസഭാസമ്മേളനം തീരുമാനിക്കുന്നതിനു മുൻപേ നിശ്ചയിച്ചിരുന്ന പ്രോഗ്രാം ആയിരുന്നു അത്.

ചോദ്യം: നിയമസഭയിൽ പ്രസംഗിക്കാറില്ല എന്നതിനെക്കുറിച്ച്?

മറുപടി: യു.ഡി.എഫ്. പിന്തുണയിൽ മത്സരിച്ച് ജയിച്ച സ്വതന്ത്ര എം.എൽ.എ.യാണ്. ഒരു ദിവസം നിയമാനുസൃതം സംസാരിക്കാൻ ലഭിക്കുന്ന സമയം ഒരു മിനിറ്റ്. ഒരു മിനിറ്റുകൊണ്ട് എന്തു പറയാൻ? അതിനാൽ സ്വതന്ത്ര എം.എൽ.എ.യായ കെ.കെ. രമയും അനൂപ് ജേക്കബും രണ്ടംഗങ്ങളുള്ള കേരളാ കോൺഗ്രസ്സും ധാരണയിലെത്തി. അഞ്ചുമിനിറ്റ് സമയം ലഭിക്കുന്ന രീതിയിൽ പരസ്പരം ക്രമീകരിച്ച് സംസാരിക്കുകയാണ് പതിവ്.

ചോദ്യം: ബഡ്ജറ്റ് പ്രസംഗം ബഹിഷ്കരിച്ചു എന്ന ആരോപണത്തെപ്പറ്റി?
ചോദ്യം: പ്രവർത്തനമികവിനെക്കുറിച്ചുള്ള അഭിപ്രായം?

മറുപടി: 100-ൽ 90 മാർക്കിനും അർഹതയുണ്ടെന്നാണ് ബോധ്യം. വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ പുലർത്തുന്ന ശ്രദ്ധയും കൃത്യതയും പൊതുജനങ്ങൾ അംഗീകരിച്ചതിന്റെ ഫലമാണല്ലോ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.

ചോദ്യം: ഈ സർക്കാർ പാലായെ അവഗണിക്കുന്നതായി തോന്നുന്നുണ്ടോ?

മറുപടി: ഒരു എം.എൽ.എ.യ്ക്ക് ബജറ്റിൽ ഒരു വർഷം 20 പ്രൊപ്പോസലുകൾ സമർപ്പിക്കാമെന്നിരിക്കെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു നൽകിയവയിൽ നാമമാത്രമായ തുക അനുവദിച്ച് ബാക്കിയെല്ലാം നിഷ്കരുണം തള്ളിക്കളഞ്ഞത് അവഗണനയാണ്. കഴിഞ്ഞ അഞ്ചുവർഷമായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾപോലും ആരംഭിക്കുന്നതിന് നിരവധി തടസ്സങ്ങൾ സൃഷ്ടിച്ചു.

ചോദ്യം: പാലായിൽ രാജ്യസഭാംഗം നടത്തുന്ന പ്രഖ്യാപനങ്ങളെപ്പറ്റി എന്താണ് അഭിപ്രായം?

മറുപടി: ഇത്തവണ ബഡ്ജറ്റിൽ കിഫ്ബിയിൽ ചേർക്കേണ്ട ഒരു നിർദ്ദേശവും സമർപ്പിക്കേണ്ടതില്ലായെന്ന് രേഖാമൂലം അറിയിച്ചിരുന്നു, ഇപ്പോൾ റിംഗ് റോഡിനും ജനറൽ ആശുപത്രി ക്യാൻസർ ബ്ലോക്കിനും പണം അനുവദിച്ചതായി ബജറ്റിനുശേഷം പ്രസ്താവന ഇറക്കുന്നത് വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്.

നിങ്ങളുടെ ചോദ്യവും ചോദിക്കാം