Welcome to Pala MLA Mani C Kappen's Website


പ്രിയപ്പെട്ട പാലാ നിവാസികളേ,
നൂറ്റാണ്ടുകളുടെ പാരമ്പര്യവും അഭിമാനകരമായ ചരിത്രവും ഉള്ള നാടാണ് നമ്മുടെ പാലാ. ഈ നാടിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ, പാലായുടെ അന്തസ്സും ഔന്നത്യവും ഉയർത്തിപ്പിടിക്കണമെന്നും, ഒരിക്കൽ ഉണ്ടായിരുന്ന പാലായുടെ പഴയകാല പ്രതാപം വീണ്ടും തിരിച്ചു പിടിക്കണമെന്നും ആയിരുന്നു എന്റെ സ്വപ്നം.
ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒന്നര വർഷക്കാലം ഭരണപക്ഷ എം.എൽ.എയായും, പിന്നീട് അഞ്ച് വർഷക്കാലം പ്രതിപക്ഷ എം.എൽ.എയായും പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഈ രണ്ടു സാഹചര്യങ്ങളിലും, എനിക്ക് കഴിയുന്ന ഏറ്റവും മികച്ച രീതിയിൽ എന്റെ കടമകൾ നിർവഹിക്കാൻ കഴിഞ്ഞു എന്നത് വലിയ ചാരിതാർഥ്യമാണ്.
പാലായുടെ ചരിത്രത്തിൽ ആദ്യമായി ഒരു എം.എൽ.എ ഓഫീസ് ആരംഭിക്കാനും, അതിലൂടെ പതിനായിരക്കണക്കിന് ആളുകൾക്ക് സഹായം ലഭ്യമാക്കാനും കഴിഞ്ഞത് ഒരു വലിയ നേട്ടമായി ഞാൻ കാണുന്നു.
പാലാ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും തുല്യമായി പരിഗണിച്ച്, യാതൊരു പക്ഷപാതവും കാണിക്കാതെ വികസനം എത്തിക്കുവാൻ ഞാൻ ശ്രമിച്ചു. പാലാ പട്ടണത്തിന് വളരെ അടുത്തായി കിടന്നിട്ടും, ഇന്നുവരെ വഴികൾ പോലും ഇല്ലാതിരുന്ന ചില ഗ്രാമങ്ങളിലേക്ക് ആദ്യമായി റോഡുകൾ എത്തിക്കുവാൻ കഴിഞ്ഞത് എന്റെ പ്രവർത്തനത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്.
ഭരണപക്ഷ എം.എൽ.എയായി പ്രവർത്തിച്ച ഒന്നര വർഷക്കാലത്തിനിടെ 162 കോടി രൂപയുടെ വികസന പദ്ധതികൾ പാലായിൽ എത്തിക്കുവാൻ സാധിച്ചു.
പിന്നീടുള്ള അഞ്ച് വർഷക്കാലം പ്രതിപക്ഷ എം.എൽ.എയായി പ്രവർത്തിക്കേണ്ടി വന്നപ്പോൾ, രാഷ്ട്രീയ എതിരാളികളുടെ നിരന്തരമായ തടസ്സപ്പെടുത്തലുകൾക്കിടയിലും 82 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പാലായിൽ നടപ്പാക്കാൻ സാധിച്ചു.
ഞാൻ ആരംഭിച്ച പല വികസന പദ്ധതികളും പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ, രാഷ്ട്രീയ കാരണങ്ങളാൽ തടസ്സപ്പെടുത്തിയ നിരവധി പദ്ധതികൾ വീണ്ടും പുനരുജ്ജീവിപ്പിക്കേണ്ടതുമുണ്ട്. അതിനായി, ഈ തിരഞ്ഞെടുപ്പിൽ നിങ്ങൾ എന്നെ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ, പാലായുടെ പ്രതിനിധിയായി ഭരണകക്ഷിയുടെ ഭാഗമായിട്ട് ഞാൻ പ്രവർത്തിക്കാൻ കഴിഞ്ഞാൽ, പാലയ്ക്ക് നഷ്ടപ്പെട്ടുപോയ സമയവും പ്രതാപവും നമ്മൾ തീർച്ചയായും തിരിച്ചു പിടിക്കും.
അതെന്റെ ഉറപ്പാണ്.
ഹൃദയപൂർവ്വം , മാണി സി കാപ്പൻ


13 മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ
100% MLA fund and special development fund utilization (100 ശതമാനം ഫണ്ട് വിനിയോഗം)
പാലാ പട്ടണം മാത്രമല്ല, ഗ്രാമങ്ങളും ഒരുപാട് മാറി ഈ 7 വർക്ഷ കാലം കൊണ്ട്.
പാലാ നിയോജക മണ്ഡലം
സമഗ്രമായ വികസനം
രാഷ്ട്രീയത്തിന് അതീതമായ വികസന കാഴ്ചപ്പാട്


250+
7 Years
of development
Crore
വികസനം വെറും വാഗ്ദാനം അല്ലെന്ന് തെളിയിച്ച 7 വർക്ഷങ്ങൾ
അഞ്ചു പതിറ്റാണ്ടിലേറെ കാലം പാലായ്ക്ക് ഭരണപക്ഷ എം.എൽ.എ ഉണ്ടായിരുന്നുവെന്നും, ആ കാലയളവിൽ പലപ്പോഴും മന്ത്രിസ്ഥാനം വരെ അലങ്കരിച്ച വ്യക്തികൾ തന്നെയായിരുന്നു പ്രതിനിധികളായിരുന്നതെന്നും നമുക്കറിയാം. എന്നാൽ അതിന്റെ തക്കതായ പ്രയോജനം പാലായ്ക്ക് ലഭിച്ചുവോ എന്നത് നമ്മൾ ആത്മപരിശോധന ചെയ്യേണ്ട കാര്യമാണ്.
1949-ൽ മുനിസിപ്പാലിറ്റിയായ പാലാ, 1978-ൽ മുനിസിപ്പാലിറ്റിയായ തൊടുപുഴയേക്കാൾ ഇന്ന് ഒരുപാട് കാര്യങ്ങളിൽ പിന്നിലായിരിക്കുകയാണ് എന്നത് ദുഃഖകരമായ സത്യമാണ്.
ഒരു ഭരണപക്ഷ എം.എൽ.എയായും പ്രതിപക്ഷ എം.എൽ.എയായും പ്രവർത്തിക്കുമ്പോൾ ഒരു ജനപ്രതിനിധിക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് മാണി സി. കാപ്പൻ തെളിയിച്ചുകാട്ടിയിട്ടുണ്ട്. വളരെ കുറച്ച് കാലയളവിൽ പോലും പാലായിൽ വന്ന വികസന പ്രവർത്തനങ്ങൾ അതിന് തെളിവാണ്.
ഈ തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ പാലായിൽ വളരെ മുമ്പേ ആരംഭിച്ചിരുന്നുവെങ്കിൽ, ഇന്ന് പാലാ കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഒന്നായി വളർന്നേനെ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
പാലായുടെ ചരിത്രത്തിൽ ആദ്യമായി
നഗര ഹൃദയത്തിൽ എം.എൽ.എ ഓഫീസ്
പാലായുടെ ചരിത്രത്തിൽ ആദ്യമായി ഒരു എം.എൽ.എ ഓഫീസ് ആരംഭിച്ചത് മാണി സി. കാപ്പനാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഞായറാഴ്ചകളിൽ പോലും തുറന്ന് പ്രവർത്തിക്കുന്ന ഈ ഓഫീസ്, പതിനായിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി മാറി.
ജോലി അവസരങ്ങൾ ലഭ്യമാക്കുന്നതിലും, ചികിത്സാ സഹായങ്ങൾ ഒരുക്കുന്നതിലും, വിവിധ സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലും ഈ ഓഫീസ് വലിയ പങ്ക് വഹിച്ചു.
പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ കാലത്തും, പ്രളയ ദുരിതകാലത്തും, ഈ ഓഫീസ് നിരന്തരമായി പ്രവർത്തിച്ച് അനേകം ആളുകൾക്ക് സഹായഹസ്തം നീട്ടിയിരുന്നു.
കൊടിയുടെ നിറം നോക്കാതെ, എല്ലാവർക്കും ഒരുപോലെ സഹായം ഈ ഓഫീസ് നല്കുന്നു. ഒരു രാഷ്ട്രീയ ശുപാർശയും ആവശ്യമില്ലാതെ, സാധാരണക്കാരന് സഹായം ലഭിക്കുന്ന ജനസേവന കേന്ദ്രമായിട്ടാണ് ഈ ഓഫീസ് ഇത്രയും കാലം പ്രവർത്തിച്ചത്.

Contact
Reach out for questions or feedback
Phone
9447575912
© 2025. All rights reserved.